അടിസ്ഥാന വിവരങ്ങള്‍
പൊതുവിവരങ്ങള്‍
പഞ്ചായത്ത് ചപ്പാരപ്പടവ്‌
വില്ലേജ്‌ കൂവേരി
താലൂക്ക്‌ തളിപ്പറമ്പ
ബ്ലോക്ക്‌ തളിപ്പറമ്പ
ജില്ല കണ്ണൂര്‍
അസംബ്ലി മണ്ഡലം തളിപ്പറമ്പ
ലോകസഭാ മണ്ഡലം കണ്ണൂര്‍

അംഗന്‍വാടികള്‍
ക്രമ.നം. സ്ഥലം സ്വന്തം കെട്ടിടം
1 കൂവേരി ഉണ്ട്
2 ആലത്തട്ട്‌ "
3 തേറണ്ടി "
4 കാട്ടാമ്പള്ളി "
5 രാമപുരം "
6 എളമ്പേരം ഇല്ല
7 പറക്കോട്‌ "
8 പാലയാട്‌ "

വിദ്യാഭ്യാസം

വിദ്യാഭ്യാസം സവര്‍ണ്ണര്‍ക്കുമാത്രമായിരുന്ന ഒരു കാലഘട്ടം ഈ നാട്ടില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ദേശീയ - നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജ്ജിച്ചതോടെ സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ആശയത്തിന്‌ പ്രചാരം ലഭിച്ചു.

ഇവിടുത്തെ പ്രസിദ്ധ ജന്‍മി കുടുംബമായിരുന്ന പോത്തേര കല്ലൂര്‍വീട്ടിലെ ശ്രീ.കോമന്‍ നായരുടെ നേതൃത്വത്തില്‍ 1906 ല്‍ ആരംഭിച്ച എഴുത്തു പള്ളിക്കൂടമാണ്‌ ഗ്രാമത്തിലെ ആദ്യ വിദ്യാലയം. അതാണ്‌ ഇന്നത്തെ കൂവേരി ഗവ. എല്‍.പി.സ്ക്കുള്‍.

തുടര്‍വിദ്യാകേന്ദ്രങ്ങള്‍
1. ആലത്തട്ട്‌ : കൂവേരിയിലെ ഏക തുടര്‍വിദ്യാകേന്ദ്രം.

ഭൂപ്രകൃതി
മലകളും കുന്നുകളും നിറഞ്ഞ ഭൂപ്രകൃതി. ഗ്രാമത്തിന്‍റെ മദ്ധ്യത്തില്‍ക്കൂടി കുപ്പം പുഴ ഒഴുകുന്നു. പുഴയുടെ ഇരുവശങ്ങളിലായി കിഴക്കും പടിഞ്ഞാറുമുയര്‍ന്ന്‌ കിഴക്കു നിന്നു പടിഞ്ഞാറോട്ടും പടിഞ്ഞാറു നിന്നു കിഴക്കോട്ടും പുഴയ്ക്കഭിമുഖമായി ചെരിഞ്ഞ ഭൂമിയാണ്‌ ഉള്ളത്.

വിദ്യാലയങ്ങളെ സംബന്ധിച്ച വിവരങ്ങള്‍
# സ്കൂള്‍ ഉടമസ്ഥത അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ അനദ്ധ്യാ-പകര്‍
സ്ത്രീ പുരു: ആണ്‍ പെണ്‍
1 ജി. എല്‍.പി സ്കൂള്‍, കൂവേരി ഗവ. 4 3 59 50 1
2 എ.യു.പി. എസ്, കൊട്ടക്കാനം എയ്ഡഡ് 6 5 100 105 1
3 എ.എല്‍.പി എസ് പൂണങ്ങോട്‌ " 4 2 54 65 0
ആകെ 14 10 213 220
24 228

പൊതുജനാരോഗ്യം

ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ നാടിലെത്തിയിട്ട് ഏകദേശം രണ്ടു ദശാബ്ദങ്ങളേ ആയുള്ളൂ. പാരമ്പര്യ വൈദ്യര്‍ നാടന്‍ ചികിത്സ കൊണ്ട്‌ രോഗങ്ങളെ നേരിട്ടിരുന്നു. ആയുര്‍വ്വേദം, മര്‍മ്മാണി, വിഷവൈദ്യം എന്നിവയാണ്‌ പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാവിധികള്‍. രോഗങ്ങളുമായി ബന്ധപ്പെടുത്തി നിരവധി അന്ധവിശ്വാസങ്ങള്‍ നിലവിലിരുന്നു.

ഇവിടെ ആദ്യമായി അലോപ്പതി ചികിത്സ കടന്നുവന്നത്‌ 1958 ല്‍ ഡോ. കേളുവിനോടൊപ്പമാണ്‌. പിന്നീട്‌ ആയുര്‍വ്വേദ ചികിത്സയില്‍ പ്രവീണനായ ശ്രീ.ടി. കണ്ണന്‍ വൈദ്യര്‍ പഞ്ചായത്തിലെ ജനങ്ങളുടെ അഭയ കേന്ദ്രമായി മാറി. ഇന്ന് ഇവിടുത്തെ ആധുനിക വിദഗ്ധ ചികിത്സയ്ക്ക്‌ കൂടുതലായി ആശ്രയിക്കുന്നത്‌ തളിപ്പറമ്പ്‌, കണ്ണൂര്‍ എന്നിവടങ്ങളിലുള്ള ആശുപത്രികളേയും പരിയാരം മെഡിക്കല്‍ കോളേജിനേയുമാണ്‌.

നിലവിലുള്ള ചികിത്സാസൗകര്യങ്ങള്‍
1 കൂവേരി കുടുംബക്ഷേമ കേന്ദ്രം. അലോപ്പതി
2 തേറണ്ടി കുടുംബക്ഷേമ കേന്ദ്രം. അലോപ്പതി
സ്വകാര്യ ചികിത്സാലയങ്ങള്‍
1 ആര്യവൈദ്യ സദനം കൂവേരി, ആയുര്‍വ്വേദം
2 ബിന്ദു ക്ലിനിക്ക്‌ കൂവേരി, ഹോമിയോ

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക