ബ്രദേര്‍സ്‌ ആര്‍ട്സ്‌ & സ്പോര്‍ട്സ്‌ ക്ളബ്ബ്‌, കാക്കടവ്‌

ശ്രീ. കെ. മാധവൻ മാസ്റ്ററുടെ നേതൃത്വത്തിൽ 1972 മെയ് ദിനത്തിൽ സ്താപിതമായി. 38 വർഷമായി നല്ലനിലയിൽ നടന്നു വരുന്ന ഈ സ്ഥാപനവും, വോളിബോൾ ഗ്രൗണ്ടും പരേതനായ ശ്രീ. കാക്കാമണി കുഞ്ഞമ്പു ദാനമായി നൽകിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. കെ. മാധവൻ മാസ്റ്റർ, സി.കെ. കുഞ്ഞിക്കണ്ണൻ, കെ.എം. നാരായണൻ, കെ.എം. ഗോപാലൻ, എം. പവിത്രൻ, സി.കെ. പത്മനാഭൻ, ടി. ബാബു, എം.വി. സത്യൻ, കെ. രമേശൻ, വി. കുഞ്ഞപ്പൻ, ഐ. രവി എന്നിവരുടെ സജീവ പ്രവർത്തനങ്ങൾക്കുശേഷം എം. പവനൻ, കെ. എം. ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കമ്മിറ്റി അധികാരത്തിൽ വന്നു.

കായിക-സാംസ്കാരിക-സാമൂഹ്യ രംഗത്ത് നിറഞ്ഞുനിന്നു ഈ സ്ഥാപനം. 1977 ഗാന്ധിജയന്തി ദിനത്തിൽ കേരള ശാസ്ത്ര-സാഹിത്യ പരിഷത്തിന്റെ സാംസ്കാരിക ജാഥ ആരംഭിച്ചത് ഈ ക്ലബ്ബിൽ നിന്നാണ്‌. ധാരാളം സന്ദർഭങ്ങളിൽ സാമൂഹിക-സാംസ്കാരിക പ്രവർത്തങ്ങൾക്ക് ആതിഥ്യമേകാൻ ഈ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടുണ്ട്. തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, കൂൺ നിർമ്മാണം, തുണിനെയ്ത്ത്, പുകയില്ലാത്ത അടുപ്പുനിർമ്മാണം എന്നിവയിൽ പരിശീലനം നല്കി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അസി’ എന്ന പേരിൽ കയ്യെഴുത്ത് ദ്വൈമാസികയും പുരത്തിറക്കി. നാടകരംഗത്ത് ക്ലബ്ബ് പ്രവർത്തകരുടെ കൂട്ടായ്മയിൽ കഴിവുതെളിയിക്കപ്പെട്ടിട്ടുണ്ട്. കലാമണ്ഡലം വനജയുടെ ശിക്ഷണത്തിൽ ഡാൻസ് പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. വൻ ജന പങ്കാളിത്തത്തോടെ ‘മാനവ വിജയം’ കതകളി സംഘടിപ്പിക്കുവാൻ കഴിഞ്ഞതു ഒരു നേട്ടമായി കാണാവുന്നതാണ്‌. വോളിബോൾ രംഗത്ത് മുൻ നിരയിലുള്ള ക്ലബ്ബിന്‌ നിരവധി കളിക്കാരെ സൃഷ്ടിക്കാൻ സാധിച്ചു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക