അപ്രത്യക്ഷമാവുന്ന പ്രകൃതി സൗന്ദര്യം |
ഇവിടുത്തെ എളമ്പേരം പാറ, നാടുകാണി പാറ, പെരുമ്പാറ എന്നിവിടങ്ങളില്‍ വ്യവസായശാലകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇവ നാടിന്റെ വികസനം തന്നെ. പക്ഷേ, അതിനു വേണ്ടി ബാലിയാടാകുന്നത് പാറപ്പുറങ്ങളില്‍ സമൃദ്ധമായി കാണപ്പെടുന്ന ഓണപ്പൂവായ കാക്കപ്പൂവും, എള്ളിന് പൂവുമാണ്. ഭാവിയില്‍ ഇവയൊക്കെ ബുക്കുകളിലും, ചിത്രങ്ങളിലും മാത്രമായിത്തീരും; അല്ല അത് ആയിരിക്കുന്നു എന്ന് തന്നെ പറയാം എളമ്പേരം പാറയില്‍ വളരെ സമൃദ്ധമായി കണ്ടിരുന്ന കാക്കപ്പൂ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. നമുക്ക് ഇവ ഭാവി തലമുറയ്ക്കുവേണ്ടി സംരക്ഷിക്കാനാവുമോ? നാടിന്റെ വികസനമോ അതോ നമ്മുടെ പ്രകൃതി സൗന്ദര്യമോ എല്ലാവരും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക? വ്യവസായവും പ്രകൃതി സൗന്ദര്യവും ഒരുപോലെ കാത്തുസൂക്ഷിക്കാന്‍ നമുക്കാവുമോ? എള്ളിന് പൂവ്, എളമ്പേരം പാറയില്‍ നിന്നുള്ള ദൃശ്യം ഫോട്ടോ: രതീഷ് ബാബു, കൂവേരി
|