നിര്യാതനായി :: കെ.എം. മാത്യു
ചപ്പാരപ്പടവ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എം.മാത്യു (73) തിങ്കളാഴ്ച(11-10-10) ഉച്ചയ്ക്ക് 2 മണിയോടുകൂടി നിര്യാതനായി. പഞ്ചായത്ത് ഓഫീസിനു സമീപത്തുള്ള കോണ്ഗ്രസ് ഓഫീസില്‍ വച്ച് സഹപ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ്‌ സംബന്ധകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂവേരി സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റായിരുന്നു.  പാര്‍ട്ടി ഓഫീസിലും, തുടര്‍ന്ന്‍ പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനത്തിനു വെച്ചശേഷം ഭൗതികശരീരം ഒടുവള്ളിയിലുള്ള സ്വന്തം ഭവനത്തിലേക്ക് കൊണ്ടുപോയി. സംസ്കാരം ചൊവ്വാഴ്ച(12-10-10) ഉച്ചതിരിഞ്ഞ് 3 മണിയോടുകൂടി വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയില്‍ വച്ച് നടക്കും.


 

ഭാര്യ : പരേതയായ ത്രേസ്യാമ്മ.
മക്കള്‍ : ജോണി, ബാബു, ജിജി, തോമസ്‌, തങ്കമ്മ.
മരുമക്കള്‍ : ജെയിംസ് പുളിക്കല്‍, സാലി ഈനാച്ചേരി, സ്വപ്ന കിഴക്കയില്‍, ഗ്രേസി പഴഞ്ചിറയില്‍, ജെസി മുഴുക്കുന്നേല്‍
സഹോദരങ്ങള്‍ : ജോസഫ്, തോമസ്‌, റോസി, മറിയക്കുട്ടി, അന്നമ്മ
 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക