L.N.K ടി സോമന്‍ (1966-1995)

ശ്രീമാന്യമംഗലത്തെ ശ്രീമതി ടി പാര്‍വ്വതിയുടേയും ശ്രീ ചന്ദ്രോത്ത് കുഞ്ഞിക്കണ്ണന്റേയും മകനായ ഇദ്ദേഹം പ്രീഡിഗ്രി അവസാനവര്‍ഷ്മായിരിക്കെ 1984 സെപ്റ്റംബര്‍ 29ന്‌  18ാം വയസ്സില്‍ MEG (Madras Engineering Group) ബാംഗ്ലൂരില്‍(Bengalooru) ഡ്രാഫ്റ്റ്സ്മാനായി ജോലിയില്‍ പ്രവേശിച്ചു. മൈന്‍ നിര്‍വ്വീര്യമാക്കുന്ന സംഘത്തിലെ ഒരു വിദഗ്ദനായിരുന്ന ഇദ്ദേഹം ബാംഗ്ലൂരില്‍(Bengalooru) കാശ്മീരിലും മാറി മാറി ജോലി ചെയ്തിരുന്നു.

ഒരു ലാന്‍സ് നായിക്(Lance Naik - LNK) ആയിരുന്ന ഇദ്ദേഹം 1995 സെപ്റ്റംബര്‍ 23ന്‌ ജമ്മു & കാശ്മീരിലെ ഉധംപൂരിനടുത്തുള്ള അഖ്നൂരില്‍ വച്ച് മൈന്‍ നിര്‍വ്വീര്യമാക്കുന്നതിനിടെയാണ്‌ വീരചരമം പ്രാപിച്ചത്.

വീരചരമം പ്രാപിച്ച ജവാന്മാക്കുള്ള പ്രസിഡന്റിന്റെ പുരസ്കാരമായ OP Raksha Pathak ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്.


 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക