ശ്രീ പുതിയഭഗവതി ക്ഷേത്രം, വള്ളിക്കടവ്‌

പോത്തേര കല്ലൂർ തറവാട്ടുകാരുടെ കുടുംബ സ്വത്തായിരുന്നു ഈ ക്ഷേത്രം. വീരൻ, വീരാളി, ഭദ്രകാളി, ചോന്നമ്മ, പുതിയ ഭഗവതി, വിഷ്ണു മൂർത്തി എന്നീ തെയ്യക്കോലങ്ങളാണ്‌ ഇവിടെ കെട്ടിയാടിച്ചിരുന്നത്. പിന്നീട് പുറംകാവല്ക്കാരനായി ഗുളികനെ കെട്ടിയാടിക്കാൻ തുടങ്ങി.

 

ആദ്യകാലത്തെ ക്ഷേത്രം നടത്തിപ്പുകാർ ഞറ്റുവയൽ പോത്തേര തറവാട്ടുകാരായിരുന്നു. ഈ തറവാട്ടിലെ മൂത്ത കാരണവർക്ക് ചില നിമിത്തമുണ്ടാകുകയും പുതിയ ഭഗവതി, വിഷ്ണുമൂർത്തി, വീരൻ, വീരാളി, എന്നീ ദൈവങ്ങൾതങ്ങൾക്ക് ഒരിടം വേണമെന്ന് അരുളപ്പാടിൽ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ്‌ ക്ഷേത്രാരംഭത്തെക്കുറിച്ചുള്ള ഐതിഹ്യം. പിന്നീട് ഈ തറവാട്ടുകാർക്ക് കൃത്യമായി ആരാധന നടത്താൻ കഴിയാതെ വരികയും, ഗത്യന്തരമില്ലാതെ കല്ലൂർ വീട്ടിൽ കോമൻ നായർക്ക് ക്ഷേത്രം തീറെഴുതിക്കൊടുക്കുകയുമാണുണ്ടായത്. ചില സാങ്കേതിക കാരണങ്ങളാൽ ഈ തറവാട്ടുകാർക്കും ക്ഷേത്രം പരിപാലിക്കാൻ കഴിയാതെ വരികയും അന്തിത്തിരിപോലും കൊളുത്തിവയ്ക്കാനാകാത്തവിധം മുടങ്ങിപ്പോകുകയും ക്ഷേത്രം അടച്ചിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ തീയ സമുദായക്കാരായ പതിമൂന്ന് കാരണനവന്മാർ ഞങ്ങൾ ക്ഷേത്രം നടത്തിക്കോള്ളമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നു. അന്നത്തെ തറവാട്ടുകാരണവരായ കോമൻ നായർ 1955 ൽ യാതൊരു വൈമനസ്യവും കൂടാതെ കാരണവന്മാർക്ക് റജിസ്റ്റർ ചെയ്തുകൊടുത്തു.

 

1976 വരെ ഇവർ ക്ഷേത്ര ഭരണം കൈയാളി. ഇല്ലത്തുപുരയിൽ കണ്ണൻ, ഓളിയൻ രാമൻ, കരിക്കൻ പൊക്കൻ എന്ന രാമൻ, കടമ്പൂർ വളപ്പിൽ കുഞ്ഞിരാമൻ, കാനമഠത്തിൽ അമ്പു എന്ന രാമൻ, ചിറ്റിയിൽ കണ്ണൻ, പറ്റ്വം പുതിയപുരയിൽ അമ്പു, കൂവ്വച്ചാൽ രാമൻ അന്തിത്തിരിയൻ, മല്ലിയോടൻ രാമൻ, മാച്ചാത്തി ഒതേനൻ, മീത്തലെ പുരയിൽ ഉറുവാടൻ, മൊത്തങ്ങ രാമൻ, കൂലോത്ത് വലപ്പിൽ കണ്ണൻ എന്നിവരായിരുന്നു കാരണവന്മാർ. 76 ൽ ഇവർ സ്ഥാനമൊഴിയുകയും ജനകീയ കമ്മിറ്റി നിലവിൽ വരുകയും ചെയ്തു.

ശ്രീ പുതിയഭഗവതി ക്ഷേത്രം, വള്ളിക്കടവ്‌ ശ്രീ പുതിയഭഗവതി ക്ഷേത്രം, വള്ളിക്കടവ്‌

 

പി.കെ. മോഹനൻ, കെ.വി. രേഷ്കുമാർ എന്നിവരാണ്‌ ഇപ്പോഴത്തെ ഭാരവാഹികൾ. കെ.എം. കൊട്ടൻ, പി. കുഞ്ഞിക്കണ്ണൻ, പ്രൊഫ: പി. ലക്ഷ്മണൻ, എം. ഗോപാലൻ എന്നിവരാണ്‌ രക്ഷാധികാരികൾ. എല്ലാ കൊല്ലവും ധനുമാസം 11,12,13,14 തീയതികളിൽ കളിയാട്ടം നടത്തി വരുന്നു. പൂരംനാളുകളിൽ പണിക്കർ ശ്രീ. സി.വി. കുഞ്ഞിരാമന്റെ നേതൃത്വത്തിൽ നടത്തുന്ന പൂരക്കളി പ്രസിദ്ധമാണ്‌.

പുതിയ ഭഗവതി പുതിയ ഭഗവതി
വീരൻ വീരൻ
വീരാളി വീരാളി
ഭദ്രകാളി ഭദ്രകാളി
ചുകന്നമ്മ ചുകന്നമ്മ
വിഷ്ണു മൂര്‍ത്തി വിഷ്ണു മൂര്‍ത്തി
പുതിയ ഭഗവതി പുതിയ ഭഗവതി
പുതിയ ഭഗവതി പുതിയ ഭഗവതി

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക