ശിവ ക്ഷേത്രം, നാടുകാണി

2001 ൽ നാടുകാണിയിലെ മണി മുൻകൈ എടുത്ത് നിർമ്മിച്ചതാണ്‌ ഈ ക്ഷേത്രം. 2003 ൽ ഒരു ബസ്സപകടത്തിൽ തകരുകയുണ്ടായി. പിന്നീട് നാട്ടുകാരുടേയും, ഭക്തജനങ്ങളുടേയും സഹായത്തോടെ ക്ഷേത്രം പുനർ നിർമ്മിക്കുകയും 20.6.2004 (1179 മിഥുനം 6) ന്‌ ശ്രീ. ഇടവലത്ത് പുടയൂർ മനക്കൽ ബ്രഹ്മശ്രീ കുബേരൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പുന:പ്രതിഷ്ഠ നടത്തുകയുണ്ടായി. തുടർന്ന് നാളിതുവരെ എല്ലാ മലയാള മാസവും 1​‍ാം തീയതി പൂജ നടത്താറുണ്ട്. ബ്രാഹ്മണ പൂജ നടത്താറുള്ള ഈ ക്ഷേത്രത്തിൽ ഗണപതിഹോമം, ദേവി പൂജ, നിവേദ്യം എന്നിവയും നടത്താറുണ്ട്.

ശ്രീ കപുവ വീട്ടിൽ ജനാർദ്ദനൻ രക്ഷാധികാരിയായിട്ടുള്ള ഇപ്പോഴത്തെ കമ്മിറ്റിയുടെ കീഴിൽ നടപ്പന്തൽ, മണിക്കിണർ, എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പ്രത്യേക ഉത്സവാഘോഷങ്ങൾ ഇല്ലാത്ത ഈ ക്ഷേത്രത്തിൽ സാമ്പത്തിക പരാധീനതമൂലം ചില വർഷങ്ങളിൽ മാത്രം ശിവരാത്രി ആഘോഷിക്കാറുണ്ട്. കലാപരിപാടികളും മാക്കം ഭഗവതി തെയ്യവും ഈ ആഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക