ശ്രീ ഗോപാല കൃഷ്ണ ക്ഷേത്രം, തേറണ്ടി

എഴുപത് വർഷങ്ങൾക്ക് മുമ്പ് തേറണ്ടിയിൽ തീയസമുദായക്കാർ കാഞ്ഞിരത്തിന്‌ കൽത്തറ കെട്ടി, ഗോപാലകൃഷ്ണനെ ആരാധിക്കുവാൻ തുടങ്ങി. ആദ്യകാലത്ത് തീയ സമുദായക്കാരായിരുന്നു കർമ്മം നടത്തിയിരുന്നത്. 98-99 കാലത്ത് വച്ച സ്വർണ്ണ പ്രശ്നത്തിൽ ബ്രാഹ്മണർ തന്നെ കർമ്മം ചെയ്യണമെന്ന് കണ്ടു. അതിനുശേഷം പൂജാതി കർമ്മങ്ങൾ ചെയ്യുന്നതു ബ്രഹ്മണരാണ്‌.

ഗോപാലകൃഷ്ണന്റെ ആരാധന തുടങ്ങിയത് പശുക്കളെ മേച്ചുനടക്കുന്ന കാലിച്ചാർ ഊട്ട് തുടങ്ങുകയും അവ ക്രമത്തിൽ കൃഷ്ണ സാന്നിധ്യമായി തീരുകയും ചെയ്തു. ക്ക്ഷേത്രാരാധന ആരംഭിച്ചത് മണിയാണി സമുദായമാണെന്നും പിന്നീട് നാട്ടുകാർ ഒന്നടങ്കം പങ്കുചേർന്ന് സമൂഹാരാധനയായി നടത്തുകയും ചെയ്തു. കാഞ്ഞിരമരത്തിൽ കുടികൊള്ളുന്ന കൃഷ്ണന്റെ ബാലചൈതന്യമാണ്‌ ഇവിടെ എന്നതാണ്‌ ഐതിഹ്യം.

മൊട്ടമ്മൽ രാമൻ വൈദ്യർ (പ്രധാനി), ടി.വി. ഗോവിന്ദൻ, പടവിൽ കോരൻ, പുണ്ണുക്കൽ ഗോവിന്ദൻ, മൊട്ടമ്മൽ വേണുഗോപാലൻ, കൊവ്വക്കാരൻ പൊക്കൻ എന്നിവരാണ്‌ ആദ്യകാല സ്ഥാനികർ. കെ.വി സഹദേവൻ(പ്രസി), സി. രാജീവൻ(സെക്രട്ടറി) എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ്‌ നിലവിലുള്ളത്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക