പൂണങ്ങോട് എ എല്‍ പി സ്കൂള്‍

 

1953 നവമ്പർ 17നു വേങ്ങയിൽ രാഘവൻ നായരുടെ അദ്ധ്യക്ഷതയിൽ ടി.സി. നാരായണൻ നമ്പ്യാർ ഈ വിദ്യാലയത്തിന്റെ ഉത്ഘാടനം നടത്തി. തുടക്കത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസ്സുകൾക്കാണ്‌ അംഗീകാരം ലഭിച്ചത്. 1954 ൽ അഞ്ചാം ക്ലാസ്സിനുകൂടി അംഗീകാരം ലഭിച്ചു. പി.വി. കണ്ണൻ ആയിരുന്നു വിദ്യാലയത്തിന്റെ ആദ്യ മാനേജർ. അദ്ദേഹത്തിന്റെ മരണശേഷം  പി. കുഞ്ഞമ്പു മാനേജരായി. എം. ജാനകി ആണ്‌ ഇപ്പോഴത്തെ മാനേജർ.

 

 

വിദ്യാലയത്തിന്റേയും വിദ്യാർത്ഥികളുടേയും ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അദ്ധ്യാപക-രക്ഷകർതൃ സമിതിയും മദർ പി.ടി.എയും ഈ വിദ്യാലായത്തിന്റെ മുതൽക്കൂട്ടാണ്‌. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവങ്ങളിൽ ഈ വിദ്യാലയം മികവുറ്റ നേട്ടങ്ങൾ കൈവരിക്കാറുണ്ട്‌. തുടർച്ചയായി നാല്‌ വർഷങ്ങളായി അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. സ്കൂളിന്‌ വൈദ്യുതി, കുടിവെള്ള വിതരണ സൗകര്യം എന്നിവയുണ്ട്. വിവിധ മത്സരപ്പരീക്ഷകൾക്ക് പ്രത്യേക പരിശീലനം കൊടുക്കുന്നത് കൂടാതെ മാസപരീക്ഷകൾ നടത്തി കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുന്നു. ഉച്ചഭക്ഷണ വിതരണം കാര്യക്ഷമമായി നടത്തുന്നുണ്ട്. വിദ്യാർത്ഥികളിൽ സമ്പാദ്യശീലം നടത്താൻ കൂവേരി സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചുകൊണ്ട് സ്റ്റുഡെന്റ്സ് ഡെപ്പോസിറ്റ് സ്കീം നടത്തിവരുന്നു. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ എം.കെ. കണ്ണൻ മാസ്റ്റർ ആയിരുന്നു. അദ്ദേഹത്തിനുശേഷം കോരക്കണ്ടി ഗോവിന്ദൻ, എൻ.വി. ജേക്കബ്ബ്, സി.സി. നാരായണൻ എന്നിവർ ഹെഡ്മാസ്റ്റർമാരായി പിരിഞ്ഞു. എം.വി. കമലാക്ഷി ടീച്ചറാണ്‌ നിലവിലുള്ള ഹെഡ്മിസ്ട്രസ്. ഡെയ്സി തോമസ്, ശോഭന കെ.യെം, സജീവൻ പി.വി, ജിഷമോൾ പി.പി, അബ്ദുൾ റസാഖ് കെ.എം എന്നിവരാണ്‌ നിലവിലുള്ള മറ്റ് അദ്ധ്യാപകർ. ഉച്ചഭക്ഷണ വിതരണത്തിനായി ഒരു പാചകത്തൊഴിലാളിയും ഉണ്ട്.

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക