കൂവേരി സര്‍വ്വീസ്‌ സഹകരണ ബാങ്ക്

1932 ലെ മദ്രാസ്സ് കോ - ഓപ്പ് സൊസൈറ്റി ആക്ട് പ്രകാരം വിവിധോദ്ദേശ്യ ഐക്യ നാണയ സഹകരണ സംഘമായി യശ്ശശരീരനായ ടി. കണ്ണൻ വൈദ്യരുടെ നേതൃത്വത്തിൽ 1954 ൽ അന്നത്തെ തടിക്കടവ് പഞ്ചായത്തിലെ രണ്ടാം വാർഡായിരുന്ന കൂവേരി വില്ലേജ് പ്രവർത്തന പരിധിയായി രൂപീകരിച്ച് 10-04-1954 ൽ രജിസ്റ്റർ ചെയ്ത് 12-6-1954 ൽ പ്രവർത്തനമാരംഭിച്ച സംഘത്തിൽ ആനോത്ത് പത്മനാഭൻ, ഓളിയൻ രാമൻ , തറമ്മൽ ചെറിയ രാമൻ, എം.ഒ. ഗോപാലൻ നമ്പ്യാർ, ആനക്കീൽ വടക്കിനിയിൽ കൊട്ടൻ, തറമ്മൽ നാരായണി, പനവള്ളി പുത്തൻ വീട്ടിൽ ശങ്കരൻകുട്ടി നായർ, കടമ്പൂർ നാരായണൻ നായർ, എം.ഒ. കേശവൻ നമ്പ്യാർ എന്നിവർ പ്രാഥമികാംഗങ്ങളായിരുന്നു.

 

ഈ പ്രാഥമികാംഗങ്ങളിൽ നിന്നും പിരിഞ്ഞു കിട്ടിയ 50 ക മാത്രമായിരുന്നു സംഘാരംഭകാല പ്രവർത്തന മൂലധനം. കാര്യമായ സാമൂഹ്യ-സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ല്ലാത്ത കൂവേരി, കൊട്ടക്കാനം, തേറണ്ടി, തോട്ടീക്കൽ, ചപ്പാരപ്പടവ്, ഇടക്കോം, പടപ്പേങ്ങാട് പ്രദേശങ്ങൾ സംഘത്തിന്റെ പ്രവർത്തന പരിധി പ്രദേശങ്ങളായിരുന്നുവെങ്കിലും ജനവാസം നന്നേ കുറവും സംഘവുമായി ബന്ധപ്പെടാനുള്ള സൗകര്യവും അപര്യാപ്തമായിരുന്നെങ്കിലും സംഘം രൂപീകരണശേഷം ആദ്യമായി നിയമാനുസൃതം രൂപം കൊണ്ടതും ടി. കണ്ണൻ വൈദ്യർ പ്രസിഡണ്ടുമായിട്ടുള്ളതുമായ ഭരണ സമിതിയുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്തിന്റെ ഫലമായി സംഘാംഗങ്ങളുടെ എണ്ണത്തിലും ആസ്തി-ബാധ്യതകളിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ വൻ പുരോഗതി കൈവരിക്കുകയും ഈ ഗ്രാമത്തിലെ കർഷകരുടെയും സാധാരണ ജനങ്ങളുടെയും കാർഷിക-കാർഷികേതരവുമായ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം നല്കുന്ന ഒരു സാമ്പത്തിക സ്ഥാപനമായി വളരുകയും ഗ്രാമവാസികളെ കൊണ്ട് പലിശക്കാരിൽ നിന്നും മുറിയിടപാടുകാരിൽ നിന്നും സംരക്ഷിക്കുന്ന ഒരു രക്ഷാ കവചമായി സംഘം മാറുകയും ചെയ്യുകയുണ്ടായി

 

ചെറിയ തോതിലാണെങ്കിലും നാമമാത്ര പലിശക്ക് കാർഷിക-അനുബന്ധ പ്രവർത്തനങ്ങൾക്ക് സംഘത്തിൽ നിന്നും സഹായം ലഭിചു തുടങ്ങിയതിന്റെ ഫലമായി കാർഷികരംഗത്ത് ഗ്രാമം ഒരു കുതിച്ചുചാട്ടത്തിനു വിധേയമായി

 

ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ വിജയപരാജയങ്ങളെ കുറിച്ചും സഹകരണ സംഘങ്ങളുടെ ലക്ഷ്യങ്ങളിലും പ്രവർത്തനങ്ങളിലും ഘടനയിലും നിയന്ത്രണത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പ്രസ്ഥാനത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ചും പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച വിവിധകമ്മറ്റികളുടെ നിർദ്ദേശപ്രകാരം സഹകരണ സംഘങ്ങളുടെ പ്രവർത്തന വിപുലീകരണത്തിനും പ്രസ്ഥാനത്തെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിയമ ഭേദഗതിയിലൂടെയും പുതിയ നിയമനിർമ്മാണത്തിലൂടെയും രൂപം കൊണ്ട് കേന്ദ്ര - സംസ്ഥാന സഹകരണ നിയമങ്ങളുടെ ചുവട് പിടിച്ച് കൂവേരി വില്ലേജ് വിവിധുദ്ദേശ ഐക്യ നാണയ സംഗത്തെ 12-12-1962 ൽ കൂവേരി സർവ്വീസ് സഹകരണ സംഘമായി രജിസ്റ്റർ ചെയ്യുകയും നാമമാറ്റശേഷം അധികാരത്തിൽ വന്ന ടി കണ്ണൻ വൈദ്യർ , ഓളിയൻ രാമൻ എന്നിവർ മാറിമാറി പ്രസിഡണ്ടായിട്ടുള്ള ഭരണ സമിതികളും സംഘത്തിന്റെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും സഹകരണ നിയമത്തിലുണ്ടായ മാറ്റങ്ങൾക്കനുസൃതമായി സംഘം ബൈലോ ഭേദഗതി വരുത്തി വായ്പ - നിക്ഷേപ ഇടപാടുകളുടെ വ്യാപ്തി വർധിപ്പിക്കുകയും സംഘത്തിന്റെ പ്രവർത്തനം കൺസ്യൂമർ മേഖലയിലേക്ക് കൂടി വ്യാപിപ്പിച്ച് വില്ലേജിലെ എല്ലാ പൊതു വിതരണ കേന്ദ്രങ്ങളുടെ അഥവാ റേഷൻ ഷാപ്പുകളുടെ നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു.

 

1969ലെ 21​‍ാം കേരള സംസ്ഥാന സഹകരണ നിയമം നടപ്പായതോടെ സംഘം കേരള സഹകരണ നിയമത്തിന്റെ കീഴിലാവുകയും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ഭരണ സമിതിയിൽ കെ.എം. മാത്യു പ്രസിഡണ്ടായി അധികാരമേല്ക്കുകയും ചെയ്തതോടെ സംഘത്തിന്റെ പ്രവർത്തനം പുതിയ പാതയിൽ കൂടുതൽ കൂടുതൽ കാര്യക്ഷമതയിലേക്കും ജനകീയ സേവനത്തിലേക്കും തിരിയുകയും വളരെ വേഗത്തിൽ സംഘം ഈ ഗ്രാമത്തിന്റെ വികസന പാതയിൽ ഒരു നാഴികക്കല്ലായി മാറി. 08-06-1974 ൻ സംഘം സഹകരണ നിയമം അനുബന്ധം 3 ലെ ക്ളാസ്സ് 4 ഗ്രേഡിൽ കൂവേരി സർവ്വീസ് സഹകരണ ബേങ്കായി അംഗീകാരം ലഭിക്കുകയും ചെയ്തതോടെ സംഘം എല്ലാവിധ ബേൻകിംഗ് പ്രവർത്തനങ്ങളും ആരംഭിക്കുകയും സംഘാരംഭം മുതൽ ഈ ഘട്ടം വരെയുള്ള കാലത്ത് ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക രംഗത്തുണ്ടായ വികസനവും ജനപ്പെരുപ്പവും മൂലം സംഘാംഗങ്ങളിലും വ്യാപാരത്തിലുമുണ്ടായ വൻപുരോഗതി കണക്കിലെടുത്ത് ബേങ്കിനു 1979 ൽ ചപ്പാരപ്പടവിൽ ഒരു ബ്രാഞ്ച് ആരംഭിച്ച് ബേങ്കിന്റെ പ്രവർത്ത്നം കൂടുതൽ വ്യാപിപ്പിക്കുകയുണ്ടായി. ശേഷം പിന്നിട്ട കാലങ്ങളിൽ പായിക്കാട് മാത്യു ജോസഫ്, സി. ബാലകൃഷണൻ, പി.ടി. ജോൺ, പി.പി. നാരായണൻ നമ്പ്യാർ, ശ്രീ. കെ.എം. മാത്യു എന്നിവർ മാറിമാറി വന്ന് പ്രസിഡന്‍റായിട്ടുള്ള ഭരണ സമിതിയാണ്‌ ബാങ്കിനെ നയിച്ചത്. 1-1-1981 മുതൽ ക്ളാസ് 3 ൽ പ്രവർത്തിക്കുന്ന ബാങ്കിനെ കെ.എം. മാത്യു പ്രസിഡന്റായിട്ടുള്ള കാലത്താണ്‌ 1-6-1999 മുതൽ ക്ളാസ് 2 ലേക്ക് ഉയർത്തിയത്. മാത്യു ജോസഫ് പായിക്കാട് പ്രസിഡന്റായിട്ടുള്ള ഭരണ സമിതിയുടെ കാലത്താണ്‌ 13-9-2003 നു പടപ്പേങ്ങാട് ടൗണിൽ ബാങ്കിന്റെ രണ്ടാമത്തെ ബ്രാഞ്ചിന്റെ പ്രവർത്തനമാരംഭിച്ചത്. 2004 മാർച്ചിലധികാരമേറ്റ വി.വി.ജോസഫ് മാസ്റ്റർ പ്രസിഡന്റായിട്ടുള്ള ഭരണ സമിതിയുടെ ഇടക്കാലത്ത് ടി. മൊയ്തു, കെ.എം. പ്രകാശൻ എന്നിവർ കൂടി പ്രസിഡന്റുമാരായി ബാങ്കിനെ നയിച്ചു. 2009 ജനുവരി മുതൽ കെ.എം. പ്രകാശൻ പ്രസിഡന്റായിട്ടുള്ള ഭരണസമിതിയാണ്‌ ബാങ്ക് ഭരിക്കുന്നത്. ടി. മൊയ്തു, പി. നാരായണൻ പൊയ്യക്കര, എം.സി. ഇബ്രാഹിം കുട്ടി മൂലയിൽ, ആന്റണി കൂവ്വക്കാട്ടിൽ, അലി.പി മംഗര, മനോജ് എസ് ഫ്രാൻസിസ് ശാസ്താംപടവിൽ, കെ.പി.സഫിയത്ത്, പി.പി. ലക്ഷ്മണൻ എന്നിവർ നിലവിലുള്ള ഭരണസമിതിയിലെ മറ്റംഗങ്ങളാണ്‌.

ഭരണം

കാലാകാലങ്ങളിൽ നിലനിൽക്കുന്ന സഹകരണ നിയമവ്യവസ്ഥകൾക്ക് വിധേയമായി നിയമവ്യവസ്ഥയിൽ പറയുന്ന ഘടനപ്രകാരം ബാങ്കിന്റെ A ക്ളാസ് മെംബർമാരുടെ പൊതുയോഗം തെരഞ്ഞെടുക്കുന്ന അംഗങ്ങൾ ചേർന്ന ബോർഡാണ്‌ ബാങ്കിന്റെ ഭരണം നടത്തി വരുന്നത്.


സംഘം സ്ഥാപിതമായ 1954 മുതല്‍ 2009 വരെ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഭരണസമിതിയുടെ സംക്ഷിപ്ത വിവരം

പ്രസിഡന്‍റ് ഭരണകാലം ഭരണ സമിതി അംഗങ്ങളുടെ എണ്ണം വിഭാഗം
ടി. കണ്ണന്‍ വൈദ്യര്‍ 12.6.54 - 29.6.70 5 വിവിധുദ്ദേശ ഐക്യ നാണയ സംഘം
12.12.62 മുതല്‍ സര്‍വ്വീസ്‌ സഹകരണ സംഘം
ഓളിയന്‍ രാമന്‍ 30.6.67 - 29.6.70 9
[ തെരഞ്ഞെടുപ്പ്‌: 6
നോമിനി: 3 ]
സര്‍വ്വീസ്‌ സഹകരണ സംഘം
കെ.എം. മാത്യു 30.6.70 - 30.9.78
05.3.99 - 07.8.01
9 7.6.74 വരെ സര്‍വ്വീസ്‌ സഹകരണ സംഘം
8.6.74 മുതല്‍ സര്‍വ്വീസ്‌ സഹകരണ ബാങ്ക്
മാത്യു ജോസഫ്‌ പായിക്കാടന്‍ 1.10.78 - 31.3.89,
1.10.84 - 30.9.87
04.2.02 - 03.3.04
9 സര്‍വീസ്‌ സഹകരണ ബാങ്ക്
സി. ബാലകൃഷ്ണന്‍ 20.2.84 - 29.9.84 9 "
പി.ടി. ജോണ്‍ 1.10.87 - 13.2.92,
1.3.96 - 4.3.99
9 "
പി.പി. നാരായണന്‍ നമ്പ്യാര്‍ 19.9.92 - 18.1.96 9 "
വി.വി. ജോസഫ്‌ മാസ്റ്റര്‍ 4.3.04 - 2.4.07 9 "
ടി. മൊയ്തു 3.4.07 - 14.7.08 9 "
കെ.എം. പ്രകാശന്‍ 15.7.08 - 3.1.09,
4.1.09 - തുടരുന്നു
9 "

 

സംഘം രൂപീകരണം മുതല്‍ 31.3.2010 വരെയുള്ള ഓരോ ദശവര്‍ഷം പിന്നിടുമ്പോഴും സംഘത്തിന്റെ സാമ്പത്തിക പുരോഗതി സംക്ഷിപ്ത രൂപത്തില്‍

വകവിവരങ്ങള്‍ 30.6.64 ല്‍ 30.6.74 30.6.84 30.6.94 31.3.04 31.3.10
ഓഹരി അംഗങ്ങള്‍ 450 2244 5333 8308 11094 10572
പിരിഞ്ഞുകിട്ടിയ
ഓഹരിമൂലധനം
13405 126325 247985 1225064 4476746 4392878
പ്രവര്‍ത്തന
മൂലധനം
56734 659336 2358980 1956143 80022845 134809761
അംഗങ്ങള്‍ക്ക്‌ കൊടുത്ത
വായ്പ  പിരിഞ്ഞു കിട്ടാന്‍ ബാക്കി
48894 559823 1935951 16721469 60426079 72540450
ജില്ലാ ബാങ്കില്‍ അടക്കുവാനുള്ള വായ്പ 35654 512844 1282401 8855516 3453197 16350400
നിക്ഷേപം - 49474 856802 9600482 41478474 106978131

 

 

 

കൂവേരി ഫേസ്‌ബുക്കിലും

Facebook Image

തിരയുക